Sunday 10 June 2012

''അറഫി'' ക്കഥ

ഇത് ദുഫായ് !! ശരിക്ക് പറഞ്ഞാ ദുഫായ് എന്ന സ്വപ്നലോകത്തിന്‍റെ ഭീകരമുഖം! ഇവിടേക്കാണ് ... ഇതിനാണ് നമ്മുടെ മലബാറികള്‍ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി ബീമാനം കയറുന്നത് ! 
ഒരു നീല,ഓറഞ്ച് കുപ്പായവും പ്ലാസ്റ്റിക്കിന്റെ ഹെല്‍മെറ്റ്‌ എന്ന വിളിക്കപ്പെടുന്ന ഒരു സാധനവും മാത്രം മേലങ്കി ആയി അണിഞ്ഞ് ചുട്ടു പറക്കുന്ന വെയിലത്ത്‌ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കയറി പണി എടുക്കുന്ന നമ്മളെ സഹോദരന്‍മാരെ കണ്ടിട്ട് ചങ്ക് പൊടിയാത്ത എത്ര ദുഫായ്ക്കാര്‍ ഉണ്ടിവിടെ ??!! എന്നിട്ടിവര്‍ക്ക് കിട്ടുന്നതോ ഏറി വന്നാല്‍ 600-800 ദിര്‍ഹംസ് ! താമസം ഫ്രീ എന്ന് പറയപ്പെടുന്നു ! നമ്മളെ നാട്ടില്‍ പശു ഫാമില്‍ കൊണ്ട് കെട്ടിയിട്ട പോലെ കൊണ്ടോയി കിടത്തുന്ന ഒരു ലേബര്‍ ക്യാമ്പ്‌ എന്ന് പേരിട്ട ഒരു ആല !! ഇവര്‍ ഏല്‍ക്കുന്ന ക്രൂരപീഡനങ്ങള്‍ കാണാന്‍ ഒരു എംബസിയും ഒരു കോണ്‍സുലേട്ടും അസോസിയേഷനും ഇല്ല നമുക്ക്‌ !! ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് കൊച്ചമ്മമാരെയും കൂട്ടി ഓണം , പെരുന്നാള്‍ , അവാര്‍ഡ്‌ നൈറ്റ്‌ ഒക്കെ ആഘോഷിക്കാന്‍ മാത്രമേ സമയം ഉള്ളൂ !! ഏറ്റവും കുറഞ്ഞത് നല്ല താമസസൗകര്യം എങ്കിലും നമ്മുടെ സര്‍ക്കാര്‍ ഉറപ്പു വരുത്തണ്ടേ ?? പറ്റില്ല , അത് ദുഫായ് ശേഇഖ് മമ്മദിന്റെ പണി ആണെങ്കില്‍ നിങ്ങള്‍ അങ്ങനെ ഒരു രാജ്യത്തേക്ക് ഞങ്ങടെ സഹോദരങ്ങളെ പറഞ്ഞയക്കരുത് !! അവര്‍ നിങ്ങള്‍ നേതാക്കള്‍ ഇവിടം കട്ട് മുടിച്ച രാജ്യം വിട്ടു പോവുന്നത് വെറും സ്വപ്‌നങ്ങള്‍ മാത്രം മൂലധനം ആയിട്ടാണ് !!

ഞാന്‍ ഇത്രയും പറഞ്ഞത് കൊണ്ട് ഗള്‍ഫില്‍ പോവുന്നവരെ കുറ്റം പറയാന്‍ പോവുന്നവരോട് ആദ്യമേ പറയട്ടെ !! പാവങ്ങള്‍ ആണവര്‍ !! എന്നെ പോലെ ...നിങ്ങളെ പ്പോലെ !! വിശപ്പടക്കാന്‍ വേണ്ടി മാത്രം ദിവസം കുറച്ച് പാന്‍ പരാഗ് തിന്നുന്ന ഒരു ഇക്കയെ എനിക്ക് നേരിട്ട് പരിചയമുണ്ട് അവിടെ !! പാന്‍ പരാഗ് ഏതെന്നു മനസ്സിലായില്ലേ ?? നമ്മളെ കുഞ്ഞുഞ്ഞ് മിനിഞ്ഞാണ് നിരോധിച്ച സാധനം !! ആര് കേള്‍ക്കാന്‍ !! ആര് ചിന്തിക്കാന്‍ !! അവര്‍ രണ്ടു നേരം കുബ്ബൂസും തൈരും അടിച്ചു ഒരു മൂന്നു വര്ഷം കഴിഞ്ഞു നാട്ടില്‍ എത്തിയാല്‍ ആ ചോര ഊറ്റിയ കാശ് കൊണ്ട് വാങ്ങിയ സ്പ്രേ വാങ്ങണം , അവനെയും കൂട്ടി ബാറില്‍ പോയി ഒന്ന് വീശണം ! അത്രന്നെ !!

മല ക്കഷ്ണം - വളരെ നല്ല രീതിയില്‍ ജീവിക്കുന്ന അഭ്യസ്തവിദ്യരായ ഗള്‍ഫ്‌ മലബാറികളും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല !! അവരെ പറ്റി പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ .. ഡോക്ടര്‍ ഇഖ്‌ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും നല്ലോണം .. നല്ലോണം തന്നെ വരച്ചു കാട്ടിയിട്ടുണ്ട് ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ !!



8 comments:

  1. Best of luck!!!എന്റെ വക എല്ലാ പോസ്റ്റിനും കമന്റുണ്ടാകും..

    ReplyDelete
    Replies
    1. സുഖിപ്പിക്കുന്ന കമന്റ്‌ വേണ്ടാ ട്ടോ .. ഉള്ള ഉള്ള പോലെ പറയണം ..

      Delete
  2. നംഷി .....
    ഇതാണ് സത്യം..
    പാവം പ്രവാസികള്‍......

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. നന്നായി...എഴുതിയതും തുറന്നെഴുതിയതും ....നംഷിക്ക് കഴിയുന്നതിന്റെ ഒരംശം പോലും എഴുതുന്നില്ലെന്ന പരാതി മാത്രം ....

    ReplyDelete