Wednesday 18 July 2012

ബാല്ല്യകാല പ്രാന്ത് EPISODE 2

ഇത് കുറച്ചൂടെ വലുതായപ്പ നടന്ന സംഭവം ട്ടാ .. വര്‍ഷം AD 2002. പത്താം ക്ലാസ്‌ . എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടുന്ന സ്കൂള്‍ ആയത് കൊണ്ട് ഞെക്കി പീഞ്ഞു പഠിപ്പിക്കല്‍ ആണ് . അത് കൊണ്ട് കച്ചറ കളിക്കുന്ന ഞങ്ങള്‍ അഞ്ചു പേരെ (നീളത്തിലും ബല്ല്യ വലിപ്പം പോരായിരുന്നു) ഗേള്‍സിന്‍റെ സൈഡില്‍ കൊണ്ടോയി ഇരുത്തി .. മണ്ടന്‍ ടീച്ചര്‍മാര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ ഉണ്ണികളുടെ ഊരിലെ പഞ്ഞം ..ലോട്ടറി അടിച്ച പോലായി ഞങ്ങക്ക് .. അവരെ സൈഡില്‍ ഏറ്റവും മുന്‍പിലത്തെ ബെഞ്ചില്‍ .. പിന്നെ ദിവസവും വൈകി വരുന്ന പ്രിയേഷ്‌ ഒക്കെ രാവിലെ പ്യൂണിന്റെ കൂടെ സ്കൂള്‍ തുറക്കാന്‍ എത്തി തുടങ്ങി . 
 അങ്ങനെ തൊട്ടടുത്ത ദിവസം മുതല്‍ ഞങ്ങളെ ബെഞ്ചിന്റെ തൊട്ടു പിറകില്‍ ഇരിക്കുന്ന തരുണീമണിയോട് എനിക്ക് കലശലായ പ്രേമം തോന്നി തുടങ്ങി .. പിറകില്‍ ഇരിക്കുന്ന പിള്ളേരെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല സര്‍ക്കസും കളിക്കാന്‍ തുടങ്ങി ഞങ്ങള്‍ .. കൂട്ടത്തില്‍ ഉള്ള ശരത്തിനെ പോലെ വലിയ തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ അറിയാത്തത് കൊണ്ട് എനിക്ക് ആകെ അറിയാവുന്ന കുടില്‍വ്യവസായം ആയ ചിത്രരചന തന്നെ തുടങ്ങി .. ഡെസ്കില്‍ ബ്ലേഡ് ,കോമ്പസ് ഒക്കെ ഉപയോഗിച്ച് ഒരു താജ്മഹല്‍ ഉണ്ടാക്കി .. അത് മാരക ഹിറ്റ്‌ ആയി .. ഇത് കാണാന്‍ വേണ്ടി മാത്രം ദൂരദിക്കുകളിലെ പല ക്ലാസ്സുകളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി .. എന്‍റെ തരുണീമണി ഇടയ്ക്കിടെ ഈ താജ് മഹല്‍ ആരാധനയോടെ നോക്കുമ്പോള്‍ എനിക്ക് ഒരു മാതിരി ഹെയ്ഡന്റെ വിക്കെറ്റ് എടുത്ത ശ്രീശാന്തിന്റെ സന്തോഷം ആയിരുന്നു ..

ദിവസവും ആ താജ്‌ മഹല്‍ ഞാന്‍ ബ്ലേഡ് കൊണ്ട് മിനുക്കുപണികള്‍ നടത്തി വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു . ഒരു ദിവസം എന്‍റെ കയ്യില്‍ നിന്ന് തെറിച്ചു പോയ ബ്ലേഡ് അവള്‍ എടുത്തു തന്നു .. തരുമ്പോള്‍ കൈ സ്പര്‍ശിച്ചു പോയി .. പാവത്തിനോട് അറിയാതെ തട്ടി പ്പോയതാണ് .. പക്ഷെ അത് അവള്‍ എന്നോടുള്ള പ്രേമം കാരണം മനപൂര്‍വ്വം തൊട്ടതാനെന്നു ഞാന്‍ അങ്ങ് വിശ്വസിച്ചു .. ആ ബ്ലേഡ്‌ ഞാന്‍ ഒന്നും ചെയ്യാതെ പൊന്നിന്റെ ബ്ലേഡ്‌ പോലെ വീട്ടില്‍ കൊണ്ട് വെച്ചു .. ഒരു പതിനഞ്ചു കാരന്‍റെ തൊട്ടാല്‍ ചോര തെറിക്കുന്ന ധൈര്യം വെച്ചു അടുത്ത ദിവസം എന്‍റെ ഉദാത്തമായ പ്രണയം അവളെ അറിയിക്കാന്‍ തീരുമാനിച്ചു .. കാര്‍ന്നോന്‍ ദുഫായ്ന്നു കൊണ്ടു വന്ന യാര്‍ഡ്‌ലി പൌഡര്‍ ഒക്കെ പൂശി ഞാന്‍ അന്ന് കുട്ടപ്പന്‍ ആയി സ്കൂളില്‍ പോയി .. വലിയ ഒരു കത്തും ഉണ്ടായിരുന്നു ബാഗില്‍ ....

ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയത്ത് അതങ്ങു കൊടുക്കാം എന്ന് വിചാരിച്ചു ഞാന്‍ ഇങ്ങനെ കെമിസ്ട്രി ക്ലാസ്സില്‍ ഞങ്ങടെ കെമിസ്ട്രി സ്വപ്നം കണ്ടങ്ങനെയിരിക്കണ സമയം പിറകില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒരു കൂട്ടചിരി .. എന്‍റെ പേരും പറയുന്നുണ്ട് അവര്‍ .. ന്‍റെ മനസ്സൊന്നു കാളി .. പടച്ചോനേ ..ആ കത്ത് എങ്ങാനും ആരെങ്കിലും എടുത്തോ എന്നായി ചിന്ത .. അപ്പൊ അടുത്ത് ഇരിക്കുന്ന ശരത് തോണ്ടി വിളിച്ചു .. ഡാ .. ഡാ .. നിന്‍റെ കഴുത്തില്‍ അതാ പേന് .. പഹയന്‍ എന്നെ മക്കാറാക്കാന്‍ വേണ്ടി അവള്‍ കേള്‍ക്കെ തന്നെ പറഞ്ഞു .. അവന്‍ എടുത്തും തന്നു ബല്ല്യ ഒരു ചക്കപ്പേന്‍ .. എന്‍റെ ഉമ്മ പോലും അത്ര സ്നേഹത്തില്‍ എടുത്തു തന്നിട്ടുണ്ടാവില്ല .. ഞാന്‍ അങ്ങ് ഇല്ലാണ്ടായി ഭൂമീന്റെ അടീലായിപ്പോയ പോലെയായി .. കൂട്ടത്തില്‍ ഇടിത്തീ ആയി എന്‍റെ ചെവിയില്‍ പതിഞ്ഞത് എന്‍റെ തരുണീമണിയുടെ വാക്കുകള്‍ ആയിരുന്നു .. ഛീ .. ഇങ്ങനെയും ഉണ്ടോ ചെക്കന്‍ ..പേനും കൊണ്ടു .... അങ്ങനെ എന്തോ ആണ് അവള്‍ കാച്ചിയത് ..

പിന്നെ അന്ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ആ കത്തില്‍ തന്നെ തലയിലെ പേന്‍ ചീകിയിട്ട് പ്രേമം തീര്‍ത്തു ഞാന്‍ .. അങ്ങനെ പേനില്‍ തീര്‍ത്ത താജ് മഹല്‍ ആയിപ്പോയി അത് ..

Sunday 15 July 2012

ബാല്ല്യകാല പ്രാന്ത് !!

പ്രണയം കടലാണ് ..പുഴയാണ് .. കൊടചക്രം ആണ് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം .. 

പക്ഷേ ശരിയായ പൊളപ്പന്‍ പ്രണയം കൗമാരപ്രായത്തില്‍ ആണ് .. ഒരു തരം പ്രാന്ത് ..ഫാന്റസി എന്നൊക്കെ പേരിട്ടു വിളിക്കാം ... 


എനിക്ക് ആദ്യം ഒരാളോട് പ്രണയം തോന്നിയത് നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു .. ലതായത് ഒന്‍പതു വയസ്സില്‍ .. ക്ലാസ്‌ ലീഡര്‍ ആയിരുന്നു അവള്‍ .. പഠിപ്പില്‍ പശ്ട്ട് !! കാണാന്‍ വലിയ ഫംഗി ഒന്നും ഇല്ലേലും ഫയങ്കര സ്മാര്‍ട്ട് ആയിരുന്നു .. അവള്‍ ഒന്ന് നംഷീ എന്ന് പേരെടുത്തു വിളിച്ചാല്‍ അന്ന് രാത്രി എനിക്കുറക്കില്ല .. അവള്‍ ആണെന്നും സങ്കല്‍പ്പിച്ച് തലയണക്ക് കിസ്സ്‌ കൊണ്ട് ഏറു ആയിരിക്കും ;) അവളോട്‌ തുറന്നു പറയാന്‍ ആഗ്രഹം ഉണ്ടായിരുന്നു .. പക്ഷെ പറഞ്ഞാല്‍ അവള്‍ ടീച്ചറോട് പറഞ്ഞാലോ എന്ന പേടി കാരണം തുറന്നു പറഞ്ഞില്ല .. അവള്‍ ഒന്ന് നോക്കിയാല്‍ .. ഹോ ഷോക്ക്‌ അടിച്ച പോലായിര്‍ന്നെന്‍റെ സാറേ ..എന്നും പറയാം .. അവള്‍ അമിതമായി ഏതെങ്കിലും ചെക്കന്റെ കൂടെ സംസാരിച്ചാല്‍ അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് നിറകണ്ണുകളുമായി ബാഗും വാട്ടര്‍ ബോട്ടിലും എടുത്തു പോവുന്നത് ഇപ്പൊ ആലോചിക്കുമ്പോ ചിരി വരുന്നു ..

പുസ്തകങ്ങളില്‍ മുഴുവന്‍ അവളെ പേരിന്റെ ആദ്യാക്ഷരം ... എന്‍റെ പഴയ വീട്ടിലെ ഷോ കേസില്‍ ഇപ്പഴും അവളെ പേര് ഉണ്ട് ..മാര്‍ക്കര്‍ കൊണ്ട് എഴുതിയത് .. PT പിരീടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അവള്‍ കാണാന്‍ വേണ്ടി മാത്രം രാഹുല്‍ ദ്രാവിഡ്‌ കളിക്കുന്ന പോലെ മുട്ടി മുട്ടി കളിക്കും ..അതേ ശൈലി അനുകരിച്ച് ... കൂടെ കളിക്കുന്നവര്‍ തെറി വിളിക്കുന്നുണ്ടാവും ..ഡാ ..ബോള്‍ മിസ്സാക്കല്ല ചെറ്റേ ..എന്നൊക്കെ പറഞ്ഞ് .. ആര് കേക്കാന്‍ !

പിന്നെ എപ്പോഴോ ക്ലാസ്സ്‌ ഡിവിഷന്‍ മാറി അവളെ കൂടെ എന്‍റെ മനസ്സിലെ പ്രേമവും പുതിയ ഡിവിഷന്‍ തേടി പ്പോയി .. ഇപ്പൊ അവള്‍ക്കു കുട്ടി ഒക്കെ ഉണ്ട് .. ഈയടുത്തു ഞാന്‍ അവളോട്‌ സംഭവം പറഞ്ഞു .. അവള്‍ കളിയാക്കി കൊന്നില്ല എന്നേ ഉള്ളൂ .. ഫര്‍ത്താവിനോടും പറഞ്ഞു നാറ്റിച്ചു .. എന്തായാലും അവള്‍ പഠിച്ചു ബല്യ ഡാക്കിറ്റര്‍ ആയി .. ഡാക്കിട്ടറെ തന്നെ കെട്ടി .. നമ്മളെ കൂടെ അങ്ങാന്‍ കൂടിയിരുന്നേല്‍ ജീവിതം കോഞ്ഞാട്ട ആയേനെ !!

Saturday 14 July 2012

ജാക്കി ചാന്‍ (മലബാരി വേര്‍ഷന്‍)

അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീക രിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
"നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്‌സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ് "എന്നായിരുന്നു അവരുടെ ഉത്തരം.
നമ്മള്‍ മലയാളി പുംഗവന്‍മാര്‍ക്ക് ഇതിലും വലിയ അടി കിട്ടാന്‍ ഉണ്ടോ ?? അതും കണ്ണും മൂടും അടക്കി ... !! പേര് കേട്ട മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊന്നും അതിനെതിരെ ഒരു വാക്ക് പറയാന്‍ നാവ് പൊങ്ങിയുമില്ല . നമുക്ക്‌ ഒരു ആത്മപരിശോധന നടത്തിക്കൂടെ ?? അരുന്ധതി റോയ്‌ പറഞ്ഞ മാറിടത്തിന് നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ ഓമനപേരിട്ട് വിളിക്കുന്നു ?? എന്‍റെ നാട്ടില്‍ സ്കൂള്‍ കാലം മുതല്‍ കേട്ട് വരുന്നത് ബള്‍ബ്‌ , കട്ട എന്നൊക്കെ ആണ് .. ആരും നെറ്റി ചുളിക്കണ്ട .. അയ്യേ എന്ന് പറയുകയും വേണ്ട .. തീവണ്ടി കക്കൂസില്‍ പോയാല്‍ കോറി വരച്ചത് കാണാം മലയാള മങ്കന്‍മാരുടെ സാംസ്കാരിക ''പൈതൃകം'' !!

വല്ല ബസ്സിലോ തീവണ്ടിയിലോ ഈ അവയവം ഒന്ന് തട്ടി പ്പോയാല്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആണ് ചിലര്‍ക്ക് (ആണുങ്ങളില്‍ ഭൂരിപക്ഷത്തിന് ) .. അഥവാ ആ പെണ്ണുങ്ങള്‍ ഒന്ന് തിരിഞ്ഞു നിന്നാലോ അപ്പൊ വെക്കും ജാക്കി (അതിന് ശരിയായ ശാസ്ത്രീയ നാമം എനിക്കറിയില്ല ) ഇതിന് വേണ്ടി മാത്രം ബസ്സുകളിലും ജീപ്പുകളില്‍ തൂങ്ങി ആടി നിന്നും യാത്ര ചെയ്യുന്ന അഭിനവ ജാക്കി ചാന്‍മാര്‍ ഉണ്ട് .. പോട്ടെ .. നമ്മള്‍ അവന്മാരെ പോലെ അത്ര സംസ്കാരശൂന്യര്‍ അല്ല .. കുടുംബത്തില്‍ പിറന്നോര്‍ അല്ലേ .. അറിയാതെ ഒരു 22 FEMALE KERALA ബസ്സിലെ കൊടും തിരക്കില്‍ നമ്മുടെ മുന്‍പില്‍ പെട്ടു പോയാല്‍ .. ഹും .. ഞാന്‍ അധികം പറയുന്നില്ലാ ..

വേറൊന്നും ചോദിക്കാനും ഇല്ലാ .. ലാലേട്ടന്‍ ചോദിച്ച പോലെ ... എന്താ ശേഖരാ നന്നാവാത്തെ .. എന്ന് മാത്രം

മല ക്കഷ്ണം - അടിവസ്ത്രം ഇടാതെ ഒരു സിംഗിള്‍ മുണ്ട് മാത്രം ഉടുത്തു ബസ്സില്‍ കയറി സ്ത്രീകളെ നനയ്ക്കുന്ന മലയാളി മങ്കന്‍മാരെ മൂരിയെ ഉടക്കുന്ന പോലെ പ്രൊക്റാസ്റ്റി.... (അത് തന്നെ) ചെയ്തു വിടണം . ഹല്ലാ പിന്നെ ..