Wednesday, 18 July 2012
Sunday, 15 July 2012
ബാല്ല്യകാല പ്രാന്ത് !!
പ്രണയം കടലാണ് ..പുഴയാണ് .. കൊടചക്രം ആണ് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം ..
പക്ഷേ ശരിയായ പൊളപ്പന്‍ പ്രണയം കൗമാരപ്രായത്തില്‍ ആണ് .. ഒരു തരം പ്രാന്ത് ..ഫാന്റസി എന്നൊക്കെ പേരിട്ടു വിളിക്കാം ...
എനിക്ക് ആദ്യം ഒരാളോട് പ്രണയം തോന്നിയത് നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു
.. ലതായത് ഒന്‍പതു വയസ്സില്‍ .. ക്ലാസ് ലീഡര്‍ ആയിരുന്നു അവള്‍ ..
പഠിപ്പില്‍ പശ്ട്ട് !! കാണാന്‍ വലിയ ഫംഗി ഒന്നും ഇല്ലേലും ഫയങ്കര
സ്മാര്‍ട്ട് ആയിരുന്നു .. അവള്‍ ഒന്ന് നംഷീ എന്ന് പേരെടുത്തു വിളിച്ചാല്‍
അന്ന് രാത്രി എനിക്കുറക്കില്ല .. അവള്‍ ആണെന്നും സങ്കല്‍പ്പിച്ച് തലയണക്ക്
കിസ്സ് കൊണ്ട് ഏറു ആയിരിക്കും ;) അവളോട് തുറന്നു പറയാന്‍ ആഗ്രഹം
ഉണ്ടായിരുന്നു .. പക്ഷെ പറഞ്ഞാല്‍ അവള്‍ ടീച്ചറോട് പറഞ്ഞാലോ എന്ന പേടി
കാരണം തുറന്നു പറഞ്ഞില്ല .. അവള്‍ ഒന്ന് നോക്കിയാല്‍ .. ഹോ ഷോക്ക് അടിച്ച
പോലായിര്‍ന്നെന്‍റെ സാറേ ..എന്നും പറയാം .. അവള്‍ അമിതമായി
ഏതെങ്കിലും ചെക്കന്റെ കൂടെ സംസാരിച്ചാല്‍ അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട്
നിറകണ്ണുകളുമായി ബാഗും വാട്ടര്‍ ബോട്ടിലും എടുത്തു പോവുന്നത് ഇപ്പൊ
ആലോചിക്കുമ്പോ ചിരി വരുന്നു ..
പുസ്തകങ്ങളില്‍ മുഴുവന്‍ അവളെ
പേരിന്റെ ആദ്യാക്ഷരം ... എന്‍റെ പഴയ വീട്ടിലെ ഷോ കേസില്‍ ഇപ്പഴും അവളെ പേര്
ഉണ്ട് ..മാര്‍ക്കര്‍ കൊണ്ട് എഴുതിയത് .. PT പിരീടില്‍ ക്രിക്കറ്റ്
കളിക്കുമ്പോള്‍ അവള്‍ കാണാന്‍ വേണ്ടി മാത്രം രാഹുല്‍ ദ്രാവിഡ് കളിക്കുന്ന
പോലെ മുട്ടി മുട്ടി കളിക്കും ..അതേ ശൈലി അനുകരിച്ച് ... കൂടെ
കളിക്കുന്നവര്‍ തെറി വിളിക്കുന്നുണ്ടാവും ..ഡാ ..ബോള്‍ മിസ്സാക്കല്ല ചെറ്റേ
..എന്നൊക്കെ പറഞ്ഞ് .. ആര് കേക്കാന്‍ !
പിന്നെ എപ്പോഴോ
ക്ലാസ്സ് ഡിവിഷന്‍ മാറി അവളെ കൂടെ എന്‍റെ മനസ്സിലെ പ്രേമവും പുതിയ
ഡിവിഷന്‍ തേടി പ്പോയി .. ഇപ്പൊ അവള്‍ക്കു കുട്ടി ഒക്കെ ഉണ്ട് .. ഈയടുത്തു
ഞാന്‍ അവളോട് സംഭവം പറഞ്ഞു .. അവള്‍ കളിയാക്കി കൊന്നില്ല എന്നേ ഉള്ളൂ ..
ഫര്‍ത്താവിനോടും പറഞ്ഞു നാറ്റിച്ചു .. എന്തായാലും അവള്‍ പഠിച്ചു ബല്യ
ഡാക്കിറ്റര്‍ ആയി .. ഡാക്കിട്ടറെ തന്നെ കെട്ടി .. നമ്മളെ കൂടെ അങ്ങാന്‍
കൂടിയിരുന്നേല്‍ ജീവിതം കോഞ്ഞാട്ട ആയേനെ !!
Saturday, 14 July 2012
ജാക്കി ചാന്‍ (മലബാരി വേര്‍ഷന്‍)
അരുന്ധതി
റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ
അഭിമുഖീക രിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
"നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്‌സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ് "എന്നായിരുന്നു അവരുടെ ഉത്തരം.
നമ്മള്‍ മലയാളി പുംഗവന്‍മാര്‍ക്ക് ഇതിലും വലിയ അടി കിട്ടാന്‍ ഉണ്ടോ ??
അതും കണ്ണും മൂടും അടക്കി ... !! പേര് കേട്ട മെയില്‍
ഷോവനിസ്റ്റുകള്‍ക്കൊന്നും അതിനെതിരെ ഒരു വാക്ക് പറയാന്‍ നാവ് പൊങ്ങിയുമില്ല
. നമുക്ക് ഒരു ആത്മപരിശോധന നടത്തിക്കൂടെ ?? അരുന്ധതി റോയ് പറഞ്ഞ
മാറിടത്തിന് നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ ഓമനപേരിട്ട് വിളിക്കുന്നു ??
എന്‍റെ നാട്ടില്‍ സ്കൂള്‍ കാലം മുതല്‍ കേട്ട് വരുന്നത് ബള്‍ബ് , കട്ട
എന്നൊക്കെ ആണ് .. ആരും നെറ്റി ചുളിക്കണ്ട .. അയ്യേ എന്ന് പറയുകയും വേണ്ട ..
തീവണ്ടി കക്കൂസില്‍ പോയാല്‍ കോറി വരച്ചത് കാണാം മലയാള മങ്കന്‍മാരുടെ
സാംസ്കാരിക ''പൈതൃകം'' !!
വല്ല ബസ്സിലോ തീവണ്ടിയിലോ ഈ അവയവം
ഒന്ന് തട്ടി പ്പോയാല്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആണ് ചിലര്‍ക്ക്
(ആണുങ്ങളില്‍ ഭൂരിപക്ഷത്തിന് ) .. അഥവാ ആ പെണ്ണുങ്ങള്‍ ഒന്ന് തിരിഞ്ഞു
നിന്നാലോ അപ്പൊ വെക്കും ജാക്കി (അതിന് ശരിയായ ശാസ്ത്രീയ നാമം എനിക്കറിയില്ല
) ഇതിന് വേണ്ടി മാത്രം ബസ്സുകളിലും ജീപ്പുകളില്‍ തൂങ്ങി ആടി നിന്നും യാത്ര
ചെയ്യുന്ന അഭിനവ ജാക്കി ചാന്‍മാര്‍ ഉണ്ട് .. പോട്ടെ .. നമ്മള്‍ അവന്മാരെ
പോലെ അത്ര സംസ്കാരശൂന്യര്‍ അല്ല .. കുടുംബത്തില്‍ പിറന്നോര്‍ അല്ലേ ..
അറിയാതെ ഒരു 22 FEMALE KERALA ബസ്സിലെ കൊടും തിരക്കില്‍ നമ്മുടെ മുന്‍പില്‍
പെട്ടു പോയാല്‍ .. ഹും .. ഞാന്‍ അധികം പറയുന്നില്ലാ ..
വേറൊന്നും ചോദിക്കാനും ഇല്ലാ .. ലാലേട്ടന്‍ ചോദിച്ച പോലെ ... എന്താ ശേഖരാ നന്നാവാത്തെ .. എന്ന് മാത്രം
മല ക്കഷ്ണം - അടിവസ്ത്രം ഇടാതെ ഒരു സിംഗിള്‍ മുണ്ട് മാത്രം ഉടുത്തു ബസ്സില്‍ കയറി സ്ത്രീകളെ നനയ്ക്കുന്ന മലയാളി മങ്കന്‍മാരെ മൂരിയെ ഉടക്കുന്ന പോലെ പ്രൊക്റാസ്റ്റി.... (അത് തന്നെ) ചെയ്തു വിടണം . ഹല്ലാ പിന്നെ ..
Subscribe to:
Comments (Atom)


