Sunday 15 July 2012

ബാല്ല്യകാല പ്രാന്ത് !!

പ്രണയം കടലാണ് ..പുഴയാണ് .. കൊടചക്രം ആണ് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം .. 

പക്ഷേ ശരിയായ പൊളപ്പന്‍ പ്രണയം കൗമാരപ്രായത്തില്‍ ആണ് .. ഒരു തരം പ്രാന്ത് ..ഫാന്റസി എന്നൊക്കെ പേരിട്ടു വിളിക്കാം ... 


എനിക്ക് ആദ്യം ഒരാളോട് പ്രണയം തോന്നിയത് നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു .. ലതായത് ഒന്‍പതു വയസ്സില്‍ .. ക്ലാസ്‌ ലീഡര്‍ ആയിരുന്നു അവള്‍ .. പഠിപ്പില്‍ പശ്ട്ട് !! കാണാന്‍ വലിയ ഫംഗി ഒന്നും ഇല്ലേലും ഫയങ്കര സ്മാര്‍ട്ട് ആയിരുന്നു .. അവള്‍ ഒന്ന് നംഷീ എന്ന് പേരെടുത്തു വിളിച്ചാല്‍ അന്ന് രാത്രി എനിക്കുറക്കില്ല .. അവള്‍ ആണെന്നും സങ്കല്‍പ്പിച്ച് തലയണക്ക് കിസ്സ്‌ കൊണ്ട് ഏറു ആയിരിക്കും ;) അവളോട്‌ തുറന്നു പറയാന്‍ ആഗ്രഹം ഉണ്ടായിരുന്നു .. പക്ഷെ പറഞ്ഞാല്‍ അവള്‍ ടീച്ചറോട് പറഞ്ഞാലോ എന്ന പേടി കാരണം തുറന്നു പറഞ്ഞില്ല .. അവള്‍ ഒന്ന് നോക്കിയാല്‍ .. ഹോ ഷോക്ക്‌ അടിച്ച പോലായിര്‍ന്നെന്‍റെ സാറേ ..എന്നും പറയാം .. അവള്‍ അമിതമായി ഏതെങ്കിലും ചെക്കന്റെ കൂടെ സംസാരിച്ചാല്‍ അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് നിറകണ്ണുകളുമായി ബാഗും വാട്ടര്‍ ബോട്ടിലും എടുത്തു പോവുന്നത് ഇപ്പൊ ആലോചിക്കുമ്പോ ചിരി വരുന്നു ..

പുസ്തകങ്ങളില്‍ മുഴുവന്‍ അവളെ പേരിന്റെ ആദ്യാക്ഷരം ... എന്‍റെ പഴയ വീട്ടിലെ ഷോ കേസില്‍ ഇപ്പഴും അവളെ പേര് ഉണ്ട് ..മാര്‍ക്കര്‍ കൊണ്ട് എഴുതിയത് .. PT പിരീടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അവള്‍ കാണാന്‍ വേണ്ടി മാത്രം രാഹുല്‍ ദ്രാവിഡ്‌ കളിക്കുന്ന പോലെ മുട്ടി മുട്ടി കളിക്കും ..അതേ ശൈലി അനുകരിച്ച് ... കൂടെ കളിക്കുന്നവര്‍ തെറി വിളിക്കുന്നുണ്ടാവും ..ഡാ ..ബോള്‍ മിസ്സാക്കല്ല ചെറ്റേ ..എന്നൊക്കെ പറഞ്ഞ് .. ആര് കേക്കാന്‍ !

പിന്നെ എപ്പോഴോ ക്ലാസ്സ്‌ ഡിവിഷന്‍ മാറി അവളെ കൂടെ എന്‍റെ മനസ്സിലെ പ്രേമവും പുതിയ ഡിവിഷന്‍ തേടി പ്പോയി .. ഇപ്പൊ അവള്‍ക്കു കുട്ടി ഒക്കെ ഉണ്ട് .. ഈയടുത്തു ഞാന്‍ അവളോട്‌ സംഭവം പറഞ്ഞു .. അവള്‍ കളിയാക്കി കൊന്നില്ല എന്നേ ഉള്ളൂ .. ഫര്‍ത്താവിനോടും പറഞ്ഞു നാറ്റിച്ചു .. എന്തായാലും അവള്‍ പഠിച്ചു ബല്യ ഡാക്കിറ്റര്‍ ആയി .. ഡാക്കിട്ടറെ തന്നെ കെട്ടി .. നമ്മളെ കൂടെ അങ്ങാന്‍ കൂടിയിരുന്നേല്‍ ജീവിതം കോഞ്ഞാട്ട ആയേനെ !!

4 comments:

  1. ha ha ha ha.....childish but serene :)

    ReplyDelete
  2. പുസ്തകങ്ങളില്‍ മുഴുവന്‍ അവളെ പേരിന്റെ ആദ്യാക്ഷരം ... എന്‍റെ പഴയ വീട്ടിലെ ഷോ കേസില്‍ ഇപ്പഴും അവളെ പേര് ഉണ്ട് ..മാര്‍ക്കര്‍ കൊണ്ട് എഴുതിയത് .. PT പിരീടില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അവള്‍ കാണാന്‍ വേണ്ടി മാത്രം രാഹുല്‍ ദ്രാവിഡ്‌ കളിക്കുന്ന പോലെ മുട്ടി മുട്ടി കളിക്കും ..അതേ ശൈലി അനുകരിച്ച് ... കൂടെ കളിക്കുന്നവര്‍ തെറി വിളിക്കുന്നുണ്ടാവും ..ഡാ ..ബോള്‍ മിസ്സാക്കല്ല ചെറ്റേ ..എന്നൊക്കെ പറഞ്ഞ് .. ആര് കേക്കാന്‍ !

    നല്ല രസം ണ്ട് ട്ടോ. നന്നായി വായിക്ക്,ബ്ലോഗ്ഗോ ബുക്കുകളോ എന്തെങ്കിലും. കാരണം ഈ എഴുത്തിനെന്തോ ഒരു 'ഇത് ' കിട്ടുന്നില്ല. വിശദീകരിക്കാൻ എനിക്കറിയില്ല.
    ആശംസകൾ.

    ReplyDelete
  3. എനിക്കിഷ്ടായി ട്ടോ ..:)..മണ്ടൂസന് കിട്ടാത്ത ആ ഒരു 'ഇത് 'എനിക്ക് കിട്ടി ....:)
    അപ്പൊ വീട്ടിലെ ഷോകേസ് മുഴുവന്‍ പെണ്‍കുട്ടികളുടെ പേര് ആയിരിക്കും ല്ലേ ??

    ReplyDelete