Wednesday 18 July 2012

ബാല്ല്യകാല പ്രാന്ത് EPISODE 2

ഇത് കുറച്ചൂടെ വലുതായപ്പ നടന്ന സംഭവം ട്ടാ .. വര്‍ഷം AD 2002. പത്താം ക്ലാസ്‌ . എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടുന്ന സ്കൂള്‍ ആയത് കൊണ്ട് ഞെക്കി പീഞ്ഞു പഠിപ്പിക്കല്‍ ആണ് . അത് കൊണ്ട് കച്ചറ കളിക്കുന്ന ഞങ്ങള്‍ അഞ്ചു പേരെ (നീളത്തിലും ബല്ല്യ വലിപ്പം പോരായിരുന്നു) ഗേള്‍സിന്‍റെ സൈഡില്‍ കൊണ്ടോയി ഇരുത്തി .. മണ്ടന്‍ ടീച്ചര്‍മാര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ ഉണ്ണികളുടെ ഊരിലെ പഞ്ഞം ..ലോട്ടറി അടിച്ച പോലായി ഞങ്ങക്ക് .. അവരെ സൈഡില്‍ ഏറ്റവും മുന്‍പിലത്തെ ബെഞ്ചില്‍ .. പിന്നെ ദിവസവും വൈകി വരുന്ന പ്രിയേഷ്‌ ഒക്കെ രാവിലെ പ്യൂണിന്റെ കൂടെ സ്കൂള്‍ തുറക്കാന്‍ എത്തി തുടങ്ങി . 
 അങ്ങനെ തൊട്ടടുത്ത ദിവസം മുതല്‍ ഞങ്ങളെ ബെഞ്ചിന്റെ തൊട്ടു പിറകില്‍ ഇരിക്കുന്ന തരുണീമണിയോട് എനിക്ക് കലശലായ പ്രേമം തോന്നി തുടങ്ങി .. പിറകില്‍ ഇരിക്കുന്ന പിള്ളേരെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല സര്‍ക്കസും കളിക്കാന്‍ തുടങ്ങി ഞങ്ങള്‍ .. കൂട്ടത്തില്‍ ഉള്ള ശരത്തിനെ പോലെ വലിയ തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ അറിയാത്തത് കൊണ്ട് എനിക്ക് ആകെ അറിയാവുന്ന കുടില്‍വ്യവസായം ആയ ചിത്രരചന തന്നെ തുടങ്ങി .. ഡെസ്കില്‍ ബ്ലേഡ് ,കോമ്പസ് ഒക്കെ ഉപയോഗിച്ച് ഒരു താജ്മഹല്‍ ഉണ്ടാക്കി .. അത് മാരക ഹിറ്റ്‌ ആയി .. ഇത് കാണാന്‍ വേണ്ടി മാത്രം ദൂരദിക്കുകളിലെ പല ക്ലാസ്സുകളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി .. എന്‍റെ തരുണീമണി ഇടയ്ക്കിടെ ഈ താജ് മഹല്‍ ആരാധനയോടെ നോക്കുമ്പോള്‍ എനിക്ക് ഒരു മാതിരി ഹെയ്ഡന്റെ വിക്കെറ്റ് എടുത്ത ശ്രീശാന്തിന്റെ സന്തോഷം ആയിരുന്നു ..

ദിവസവും ആ താജ്‌ മഹല്‍ ഞാന്‍ ബ്ലേഡ് കൊണ്ട് മിനുക്കുപണികള്‍ നടത്തി വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു . ഒരു ദിവസം എന്‍റെ കയ്യില്‍ നിന്ന് തെറിച്ചു പോയ ബ്ലേഡ് അവള്‍ എടുത്തു തന്നു .. തരുമ്പോള്‍ കൈ സ്പര്‍ശിച്ചു പോയി .. പാവത്തിനോട് അറിയാതെ തട്ടി പ്പോയതാണ് .. പക്ഷെ അത് അവള്‍ എന്നോടുള്ള പ്രേമം കാരണം മനപൂര്‍വ്വം തൊട്ടതാനെന്നു ഞാന്‍ അങ്ങ് വിശ്വസിച്ചു .. ആ ബ്ലേഡ്‌ ഞാന്‍ ഒന്നും ചെയ്യാതെ പൊന്നിന്റെ ബ്ലേഡ്‌ പോലെ വീട്ടില്‍ കൊണ്ട് വെച്ചു .. ഒരു പതിനഞ്ചു കാരന്‍റെ തൊട്ടാല്‍ ചോര തെറിക്കുന്ന ധൈര്യം വെച്ചു അടുത്ത ദിവസം എന്‍റെ ഉദാത്തമായ പ്രണയം അവളെ അറിയിക്കാന്‍ തീരുമാനിച്ചു .. കാര്‍ന്നോന്‍ ദുഫായ്ന്നു കൊണ്ടു വന്ന യാര്‍ഡ്‌ലി പൌഡര്‍ ഒക്കെ പൂശി ഞാന്‍ അന്ന് കുട്ടപ്പന്‍ ആയി സ്കൂളില്‍ പോയി .. വലിയ ഒരു കത്തും ഉണ്ടായിരുന്നു ബാഗില്‍ ....

ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയത്ത് അതങ്ങു കൊടുക്കാം എന്ന് വിചാരിച്ചു ഞാന്‍ ഇങ്ങനെ കെമിസ്ട്രി ക്ലാസ്സില്‍ ഞങ്ങടെ കെമിസ്ട്രി സ്വപ്നം കണ്ടങ്ങനെയിരിക്കണ സമയം പിറകില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒരു കൂട്ടചിരി .. എന്‍റെ പേരും പറയുന്നുണ്ട് അവര്‍ .. ന്‍റെ മനസ്സൊന്നു കാളി .. പടച്ചോനേ ..ആ കത്ത് എങ്ങാനും ആരെങ്കിലും എടുത്തോ എന്നായി ചിന്ത .. അപ്പൊ അടുത്ത് ഇരിക്കുന്ന ശരത് തോണ്ടി വിളിച്ചു .. ഡാ .. ഡാ .. നിന്‍റെ കഴുത്തില്‍ അതാ പേന് .. പഹയന്‍ എന്നെ മക്കാറാക്കാന്‍ വേണ്ടി അവള്‍ കേള്‍ക്കെ തന്നെ പറഞ്ഞു .. അവന്‍ എടുത്തും തന്നു ബല്ല്യ ഒരു ചക്കപ്പേന്‍ .. എന്‍റെ ഉമ്മ പോലും അത്ര സ്നേഹത്തില്‍ എടുത്തു തന്നിട്ടുണ്ടാവില്ല .. ഞാന്‍ അങ്ങ് ഇല്ലാണ്ടായി ഭൂമീന്റെ അടീലായിപ്പോയ പോലെയായി .. കൂട്ടത്തില്‍ ഇടിത്തീ ആയി എന്‍റെ ചെവിയില്‍ പതിഞ്ഞത് എന്‍റെ തരുണീമണിയുടെ വാക്കുകള്‍ ആയിരുന്നു .. ഛീ .. ഇങ്ങനെയും ഉണ്ടോ ചെക്കന്‍ ..പേനും കൊണ്ടു .... അങ്ങനെ എന്തോ ആണ് അവള്‍ കാച്ചിയത് ..

പിന്നെ അന്ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ആ കത്തില്‍ തന്നെ തലയിലെ പേന്‍ ചീകിയിട്ട് പ്രേമം തീര്‍ത്തു ഞാന്‍ .. അങ്ങനെ പേനില്‍ തീര്‍ത്ത താജ് മഹല്‍ ആയിപ്പോയി അത് ..

6 comments:

  1. കൊള്ളാമല്ലോ.... നല്ല പോസ്റ്റ്... ഇനിയും വരട്ടെ...

    ReplyDelete
  2. :)...ആ പേനിന് നല്ല ടൈമിംഗ് ...പേനില്‍ തീരത്ത താജ്മഹല്‍ അല്ല ..പേന്‍ തകര്‍ത്ത താജ്മഹല്‍;;;;;
    എനിക്കിഷ്ടായി ...
    ഇനി അടുത്തത്‌ നോക്കട്ടെ ....:)

    ReplyDelete
  3. കൂട്ടത്തില്‍ ഇടിത്തീ ആയി എന്‍റെ ചെവിയില്‍ പതിഞ്ഞത് എന്‍റെ തരുണീമണിയുടെ വാക്കുകള്‍ ആയിരുന്നു .. ഛീ .. ഇങ്ങനെയും ഉണ്ടോ ചെക്കന്‍ ..പേനും കൊണ്ടു .... അങ്ങനെ എന്തോ ആണ് അവള്‍ കാച്ചിയത് ..

    പിന്നെ അന്ന് വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ആ കത്തില്‍ തന്നെ തലയിലെ പേന്‍ ചീകിയിട്ട് പ്രേമം തീര്‍ത്തു ഞാന്‍ .. അങ്ങനെ പേനില്‍ തീര്‍ത്ത താജ് മഹല്‍ ആയിപ്പോയി അത്.

    ടൈമിംഗ് എന്നാൽ ഇതാണ് മച്ചാ,ആ പേനിന്റെ ടൈമിംഗ്.!
    നന്നായെഴുതി ട്ടോ ബാല്യകാല സ്കൂൾവിശേഷങ്ങൾ.
    ഒരു സ്കൂൾ കാല പ്രണയത്തെ പറ്റി വിസ്തരിച്ചങ്ങെഴുതൂ ഭായീ.
    ആശംസകൾ.

    ReplyDelete
  4. കലക്കന്‍ പ്രേമം ...എന്നാലും ആ പേന്‍ ചതിച്ചല്ലോടാ ! ശ്ശോ...
    രസകരം...എന്‍റെ ഓര്‍മകള്‍ പോലെ തന്നെ നിന്നിലെ ഞാനും !
    ആശംസകള്‍
    അസ്രുസ്
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  5. പ്രേമം പൊളിക്കാന്‍ വന്ന ദുഷ്ടപ്പേന്‍

    ReplyDelete
  6. പാവം പേനിനെ പ്രാകിയാണോ കൊന്നത്?

    ReplyDelete