Saturday 14 July 2012

ജാക്കി ചാന്‍ (മലബാരി വേര്‍ഷന്‍)

അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീക രിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
"നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്‌സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ് "എന്നായിരുന്നു അവരുടെ ഉത്തരം.
നമ്മള്‍ മലയാളി പുംഗവന്‍മാര്‍ക്ക് ഇതിലും വലിയ അടി കിട്ടാന്‍ ഉണ്ടോ ?? അതും കണ്ണും മൂടും അടക്കി ... !! പേര് കേട്ട മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊന്നും അതിനെതിരെ ഒരു വാക്ക് പറയാന്‍ നാവ് പൊങ്ങിയുമില്ല . നമുക്ക്‌ ഒരു ആത്മപരിശോധന നടത്തിക്കൂടെ ?? അരുന്ധതി റോയ്‌ പറഞ്ഞ മാറിടത്തിന് നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ ഓമനപേരിട്ട് വിളിക്കുന്നു ?? എന്‍റെ നാട്ടില്‍ സ്കൂള്‍ കാലം മുതല്‍ കേട്ട് വരുന്നത് ബള്‍ബ്‌ , കട്ട എന്നൊക്കെ ആണ് .. ആരും നെറ്റി ചുളിക്കണ്ട .. അയ്യേ എന്ന് പറയുകയും വേണ്ട .. തീവണ്ടി കക്കൂസില്‍ പോയാല്‍ കോറി വരച്ചത് കാണാം മലയാള മങ്കന്‍മാരുടെ സാംസ്കാരിക ''പൈതൃകം'' !!

വല്ല ബസ്സിലോ തീവണ്ടിയിലോ ഈ അവയവം ഒന്ന് തട്ടി പ്പോയാല്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആണ് ചിലര്‍ക്ക് (ആണുങ്ങളില്‍ ഭൂരിപക്ഷത്തിന് ) .. അഥവാ ആ പെണ്ണുങ്ങള്‍ ഒന്ന് തിരിഞ്ഞു നിന്നാലോ അപ്പൊ വെക്കും ജാക്കി (അതിന് ശരിയായ ശാസ്ത്രീയ നാമം എനിക്കറിയില്ല ) ഇതിന് വേണ്ടി മാത്രം ബസ്സുകളിലും ജീപ്പുകളില്‍ തൂങ്ങി ആടി നിന്നും യാത്ര ചെയ്യുന്ന അഭിനവ ജാക്കി ചാന്‍മാര്‍ ഉണ്ട് .. പോട്ടെ .. നമ്മള്‍ അവന്മാരെ പോലെ അത്ര സംസ്കാരശൂന്യര്‍ അല്ല .. കുടുംബത്തില്‍ പിറന്നോര്‍ അല്ലേ .. അറിയാതെ ഒരു 22 FEMALE KERALA ബസ്സിലെ കൊടും തിരക്കില്‍ നമ്മുടെ മുന്‍പില്‍ പെട്ടു പോയാല്‍ .. ഹും .. ഞാന്‍ അധികം പറയുന്നില്ലാ ..

വേറൊന്നും ചോദിക്കാനും ഇല്ലാ .. ലാലേട്ടന്‍ ചോദിച്ച പോലെ ... എന്താ ശേഖരാ നന്നാവാത്തെ .. എന്ന് മാത്രം

മല ക്കഷ്ണം - അടിവസ്ത്രം ഇടാതെ ഒരു സിംഗിള്‍ മുണ്ട് മാത്രം ഉടുത്തു ബസ്സില്‍ കയറി സ്ത്രീകളെ നനയ്ക്കുന്ന മലയാളി മങ്കന്‍മാരെ മൂരിയെ ഉടക്കുന്ന പോലെ പ്രൊക്റാസ്റ്റി.... (അത് തന്നെ) ചെയ്തു വിടണം . ഹല്ലാ പിന്നെ ..

4 comments:

  1. ഇപ്പൊ ഇതൊന്നു നടക്കൂല മലബാറീ....

    നിയമങ്ങള്‍ ഒക്കെ വന്നില്ലേ....

    ഇപ്പൊ ലോ വെയിസ്റ്റ്‌ ജീന്‍സ്‌ ഇട്ടു കൈ പൊക്കാന്‍ പോലും.....പാവം മല്ലൂസിന് പറ്റൂല....

    സദാചാര പോലീസ്‌ പെരുമാറും.....

    അപ്പോഴാ ജാക്കി.....

    ReplyDelete
  2. എന്താ ശേഖരാ നന്നാവാത്തെ..:)

    കമന്റ് വേര്‍ഡ്‌ വേര്ഫിക്കേശന്‍ ഒഴിവാക്കുക...


    ഈ ഗ്രൂപ്പില്‍ അംഗമാവുക...
    കൂടുതല്‍ വായനക്കാരെ ലഭിക്കും.
    https://www.facebook.com/groups/malayalamblogwriters

    ReplyDelete
  3. അടിവസ്ത്രം ഇടാതെ ഒരു സിംഗിള്‍ മുണ്ട് മാത്രം ഉടുത്തു ബസ്സില്‍ കയറി സ്ത്രീകളെ നനയ്ക്കുന്ന മലയാളി മങ്കന്‍മാരെ മൂരിയെ ഉടക്കുന്ന പോലെ പ്രൊക്റാസ്റ്റി.... (അത് തന്നെ) ചെയ്തു വിടണം . ഹല്ലാ പിന്നെ ..

    നീ വായിക്ക് മാഷേ,നന്നായി.
    ഒരുപാട് മനസ്സിലാക്കാനുണ്ട്.
    ആശംസകൾ.

    ReplyDelete
  4. ജാക്കി-frotteurism-ശാസ്ത്രിയ നാമം.

    ReplyDelete